Posts

Showing posts from 2025

'എന്താടോ പൊലീസേ നന്നാവാത്തേ'

Image
 ഒരു പഴയ കഥ പറയാം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം. കവലേലുള്ള ബാര്‍ബര്‍ ഷാപ്പില്‍ മുടിവെട്ടുവായിരുന്നു. തലകുമ്പിട്ട് വിനീത വിധേയനായി അങ്ങനെയിരിക്കുന്നു. താഴേക്ക് മുറിഞ്ഞുവീഴുന്ന മുടിചുരുളുകള്‍. പെട്ടെന്ന് പുറത്ത് ഒരു ജീപ്പുവന്ന് ചവുട്ടിനിന്നു. കടത്തിണ്ണയില്‍ സൊറ പറഞ്ഞിരുന്നവര്‍ സ്വിച്ചിട്ടതുപോലെ ചാടിയെഴുന്നേല്‍ക്കുന്നതിന്റെ ബഹളം. തലയിലൂടെയുള്ള കത്രികയുടെ പാച്ചിലും നിലച്ചു. തലയുയര്‍ത്തിപ്പോള്‍ അങ്ങേരും പുറത്തേക്ക് നോക്കി നില്‍ക്കുവാ. കുനിഞ്ഞിരുന്നു വേദനിച്ച കഴുത്തുതിരിച്ച് പുറത്തേക്കു നോക്കി. യ്യോ…ഒരു പൊലീസ് ജീപ്പ്. (തുടര്‍ന്നുള്ള വായനയ്ക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യുക) എന്താടോ പൊലീസേ നന്നാവാത്തേ 

കര്‍ഷകന് ഒരുലക്ഷം കോടിയുടെ പദ്ധതി; സംരംഭകനാകാന്‍ ബാങ്കിലേക്കോടിയ കര്‍ഷകന്റെ ദുരിതയാത്ര

Image
 കേന്ദ്രസര്‍ക്കാരിന്റെ ഒരു കിടിലന്‍ കര്‍ഷകപദ്ധതിയോട് കേരളത്തിലെ ഒരു ബാങ്ക് കാണിച്ച നിഷേധാത്മക സമീപനത്തിന്റെ ഇരയാകേണ്ടിവന്നതിന്റെ വിവരണം. (തുടര്‍ന്നുള്ള വായനയ്ക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യുക) കര്‍ഷകന് ഒരുലക്ഷം കോടിയുടെ പദ്ധതി; സംരംഭകനാകാന്‍ ബാങ്കിലേക്കോടിയ കര്‍ഷകന്റെ ദുരിതയാത്ര  

വേങ്ങത്താനം വെള്ളച്ചാട്ടം: പാറക്കെട്ടുകളിലെ വിസ്മയകാഴ്ച

Image
  കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയ്ക്കു സമീപം ചേന്നാട് പ്രകൃതിയുടെ ശാന്തതയില്‍ ഒളിച്ചിരിക്കുന്ന അത്ഭുതമാണ് വേങ്ങത്താനം വെള്ളച്ചാട്ടം. പാറക്കെട്ടുകളിലൂടെ മൂന്നുഘട്ടങ്ങളായുള്ള വെള്ളച്ചാട്ടമെന്ന പ്രത്യകതയാണ് വേങ്ങത്താനത്തെ ശ്രദ്ധേയമാക്കുന്നത്. പ്രകൃതഭംഗി ആസ്വദിക്കുന്നവര്‍ക്കും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കും പ്രിയപ്പെട്ടയിടമാണിത്.  മൂന്ന് ഘട്ടങ്ങളുള്ള വെള്ളച്ചാട്ടമാണ് വേങ്ങത്താനത്തേത്. ഏകദേശം 70 അടിയോളം ഉയരത്തില്‍ നിന്നുള്ള അവസാനഘട്ടം മികച്ച ദൃശ്യാനുഭവമാണ്. വന്യമായ അന്തരീക്ഷം, കല്ലുകളിലേക്കും അനതരീക്ഷത്തിലേക്കും ചിതറിത്തെറിക്കുന്ന ജലത്തുള്ളികള്‍, ശുദ്ധമായ വായു, ജലകണങ്ങള്‍ തീര്‍ക്കുന്ന മഞ്ഞിന്റെ മേലാപ്പ്...ഇതെല്ലാംകൂടി വേറൊരുലോകത്തേക്ക് നമ്മളെ എത്തിക്കുന്നു, എങ്ങനെ എത്താം? (തുടര്‍ന്നുള്ള വായനയ്ക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യുക) വേങ്ങത്താനം വെള്ളച്ചാട്ടം: പാറക്കെട്ടുകളിലെ വിസ്മയകാഴ്ച

മരണത്തിന്റെ വാതില്‍ സ്വയം തുറക്കരുത്...

Image
  മരണം... അത് അപ്രതീക്ഷിതമായി നമ്മെ പുണരാന്‍ എത്തുന്നവനാണ്. അവന്റെ കെട്ടിപ്പിടുത്തം നമുക്ക് ഒഴിവാക്കാനുമാവില്ല. പക്ഷേ, അങ്ങോട്ടുചെന്ന് മരണത്തെ പുണരുന്നവരുണ്ട്. ആത്മഹത്യ ...അത് ഒന്നിനുമൊരു പരിഹാരമല്ല എന്ന പതിവു വാചകം തട്ടി നമുക്കു മാറി നില്‍ക്കാം. എന്നാല്‍ അതിനു തുനിയുന്നവന്റെ അപ്പോഴത്തെ മാനസികാവസ്ഥ എന്തായിരിക്കും. മറുപുറത്തെന്താണെന്നറിയാതെ മരണമെന്ന വാതില്‍ തുറക്കുമ്പോള്‍....ഹോ...ഇരുട്ടത്തിരുന്നു പറഞ്ഞിട്ടു പേടിയാകുന്നു. അതുപോട്ടെ...കഴിഞ്ഞദിവസം ഒരു മരണവീട്ടിലെത്തിയപ്പോള്‍ പിന്നാമ്പുറത്തു നിന്നിരുന്നവരുടെ അടക്കം പറച്ചിലുകള്‍ ഇങ്ങനെ: 'അവനിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ...' 'പൈസയ്ക്കു ബുദ്ധിമുട്ടുണ്ടേല്‍ നമ്മളൊക്കെയല്ലേ ഇവിടെയുള്ളത്...എല്ലാരും സഹായിക്കില്ലേ...' 'പറഞ്ഞിട്ടു കാര്യമില്ല...ഓരോരുത്തന്മാരുടെ കാര്യം...' 'എന്തെങ്കിലും അറിഞ്ഞാലല്ലേ നമ്മള്‍ക്കും ഒന്നുസഹായിക്കാന്‍ പറ്റൂ...' 'ങാ...അവന്റെ വിധി...അല്ലാണ്ടെന്തു പറയാന്‍...' കാതകലം കടക്കുന്നതിനു മുന്നേ തന്നെ അവരുടെ സംഭാഷണം മഴയെക്കുറിച്ചും, തെരഞ്ഞെടുപ്പിനെക്കുറിച്ചുമൊക്കെയായി.  മരിച്ചുകിടക്കുന്നവനെ...

പിള്ളേരെ തടയരുത്....അവര്‍ മുന്നോട്ടു വരട്ടെ...

Image
  ചെറുപ്പകാലത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വലുതാകുമ്പോ കറങ്ങുന്ന കേസരയിലിരിക്കാന്‍ പറ്റിയ ഒരു ജോലി.  വലിയ ഓഫീസ് റൂം. നീളത്തിലുള്ള മേശ..അതിന്റെ പിന്നിലങ്ങനെ കസേരയുടെ കൈപിടിയില്‍ കൈകുത്തി തലപിന്നിലേക്ക് ചായ്ച്ച് കറങ്ങിത്തിരിഞ്ഞ് ...അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് സുന്ദരിയായ സെക്രട്ടറിക്ക് ലെറ്റര്‍ ഡ്രാഫ്റ്റ് ചെയ്യുന്നതിനുള്ള പോയിന്റുകള്‍ പറഞ്ഞു കോടുക്കുക. ..ഹാ...ഈ മനോഹര സ്വപ്‌നം അന്നത്തെ തലമുറയില്‍ ഒട്ടുമിക്കവരും തന്നെ കണ്ടിട്ടുണ്ട്. അതിനു കാരണവുമുണ്ട്. അന്നു കാണുന്ന സിനിമകളിലും വായിക്കുന്ന നോവലുകളിലുമെല്ലാം നായകന്റെയും വില്ലന്റെയും പ്രധാന ഇരിപ്പിടം ഈ കറങ്ങുന്ന കസേരയായിരുന്നു. മിക്ക സിനിമയിലും വില്ലന്റെ ഇന്‍ട്രോ സീന്‍ കറങ്ങുന്ന കസേരയില്‍ ചുണ്ടത്ത് കടിച്ചു പിടിച്ച പൈപ്പും ഒരു കില്ലാഡി ചിരിയുമായങ്ങനെ കറങ്ങിവരുന്നതാണ്. ജോസ്പ്രകാശിനും മറ്റും കറങ്ങുന്ന കസേരയില്‍ നിന്ന് എണീല്‍ക്കാന്‍ നേരമുണ്ടായിരുന്നില്ല. ഇനി ഇടയ്‌ക്കെങ്ങാനും എണീറ്റാലോ അത് സ്റ്റണ്ടിനായിരിക്കും. അതിനുമുണ്ട് ബ്രാന്‍ഡഡ് സ്റ്റൈല്‍.  ഓവര്‍ കോട്ടിന്റെ രണ്ടും തുമ്പും പിന്നിലോട്ട് മാറ്റി എളിക്ക് രണ്ടു കൈയും കുത്തിയുള്ള...

കെഎസ്ആര്‍ടിസിയെക്കുറിച്ചാണ്…പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം…എന്നാലും…

Image
  കഴിഞ്ഞദിവസം ഒരു സ്വകാര്യബസില്‍ കയറിയപ്പോള്‍ കണ്ടക്ടറെ നല്ല പരിചയം. അയാളുടെ ചുറുചുറുക്കോടെയുള്ള ജോലിയും  യാത്രക്കാരെ ഇടിച്ചു കയറ്റികൊണ്ടുപോകാനുള്ള നയവുമാണ് ശ്രദ്ധിക്കാന്‍ കാരണം. എന്റെയടുത്തു വന്നപ്പോള്‍ അങ്ങേര്‍ക്കു ചെറിയൊരു ചമ്മല്‍....ഒന്നുകൂടി റിവൈന്‍ഡ് ചെയ്തു നോക്കി... എവിടെവെച്ചാണ് പരിചയം. ഈ ബസില്‍ അയാളെ അങ്ങനെ കണ്ടിട്ടില്ല. പെട്ടെന്നാണ് മിന്നിയത്. കക്ഷി കെഎസ്ആര്‍ടിസിബസിലെ കണ്ടക്ടറായിരുന്നു. കോട്ടയത്തിനു പതിവായി പൊയ്‌ക്കൊണ്ടിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയിലെ കണ്ടക്ടര്‍.  അക്കാലത്ത് ഇയാളുമായിട്ട് ചെറിയ ഒരു തര്‍ക്കവുമുണ്ടായി. കോട്ടയത്തിനടുത്ത് എനിക്കിറങ്ങാനുള്ള സ്‌റ്റോപ്പായ എസ്എച്ച് മൗണ്ടില്‍ വണ്ടി നിര്‍ത്തില്ല. അവിടെ സ്റ്റോപ്പില്ലെന്നാണ് ഇങ്ങേര് പറയുന്നത്. ഞാന്‍ പലവട്ടം ബലംപ്രയോഗിച്ചെന്ന മട്ടിലാണ് അവിടെ ഇറങ്ങിയിരുന്നത്. ഒരു ദിവസം രാവിലെ പാലായില്‍ നിന്നു കയറി സീറ്റിലിരുന്നപ്പോള്‍ ഈ കണ്ടക്ടറും ഡ്രൈവറുംകൂടി എന്റെയടുത്തുവന്ന് പറഞ്ഞു എസ്എച്ച് മൗണ്ടില്‍ ഇറങ്ങാനായിട്ടാണെങ്കില്‍ ഇതില്‍ കയറേണ്ട. അവിടെ സ്റ്റോപ്പുണ്ടല്ലോ എന്നായി ഞാന്‍. വഴങ്ങാതെ അവരും. ഇറങ്ങിപ്പോകാനുള്ള ചമ...

കണക്കു ക്ലാസിലെ നുള്ളും...നീറ്റലും...ആനമുട്ടയും

Image
  കണക്കു പഠിക്കാത്തവനൊന്നും ജീവിതത്തില്‍ രക്ഷപ്പെടില്ലെന്നാണ് പൊതുവേ പറയാറ്. ഭദ്രന്റെ സിനിമയായ സ്ഫടികത്തില്‍ തിലകന്റെ കണക്കുമാഷ് ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി അത് അടിവരയിട്ട് പറഞ്ഞു കൊടുത്തു. അങ്ങനെ കണക്കു പഠനത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ മലയാളിയുടെ മനസില്‍ ഓടിയെത്തുന്നത് തിലകന്റെ കണക്കുമാഷിന്റെ മുഖമായി. ഭൂമി കറങ്ങുന്നതു മാത്തമാറ്റിക്‌സിലാണെന്നാണ് അങ്ങേരു പറഞ്ഞുവെച്ചത്. ദൈവം ഏറ്റവും മികച്ച ഒരു മാത്തമാറ്റിക്‌സുകാരനാണെന്ന് ആരോ എവിടെയോ എഴുതിയതും ഓര്‍ക്കുന്നു. പക്ഷേ, സ്‌കൂളിലേക്ക് പോകുന്ന ഏതൊരു പിള്ളേരോടും ചോദിക്കൂ. കണക്കെന്താണെന്ന് അവരു പറഞ്ഞു തരും. കണക്കെന്നു കേള്‍ക്കുമ്പോഴേ അവരുടെ നെറ്റി ചുളിയും. ആളെ കുഴപ്പിക്കാന്‍ മാത്രം എന്താണ് കണക്കില്‍ ഒളിച്ചിരിക്കുന്നത്. സ്‌കൂള്‍ പഠനകാലത്ത് കുട്ടികളുടെ ബാലികേറാമലയാണ് കണക്ക്. കണക്കില്‍ തപ്പിത്തടഞ്ഞും മുടന്തിയിഴഞ്ഞുമാണ് ഒട്ടുമിക്കവരും സ്‌കൂള്‍ ജീവിതം തള്ളിനീക്കുന്നത്. പത്താം ക്ലാസു കഴിഞ്ഞ് തുടര്‍പഠനത്തിനായി കണക്ക് ഒഴിവാക്കുമ്പോഴാണ് പലരും ശ്വാസം നേരാംവണ്ണം വിടുന്നത്. ഒന്നാം ക്ലാസുമുതലുള്ള പത്തുവര്‍ഷം ഈയുള്ളവന്റെ കണക്ക് ക്ലാസുകള്‍ ഇന്നും ഒരു ദ...

മറഞ്ഞിരുന്ന് തെറിവിളിക്കുന്നവര്‍; കെട്ടകാലത്തിന്റെ സന്തതികള്‍

Image
  സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഫെയ്‌സ്ബുക്കില്‍ ഒരു കാര്യം നല്ലതോ ചീത്തയോ എഴുതാന്‍ സാധിക്കാത്ത കാലം. പണ്ടു കാര്‍ന്നവന്മാര്‍ കെട്ടകാലം വരുന്നുവെന്ന് ആശങ്കപ്പെടാറുണ്ടായിരുന്നു. അത് ഈ കാലത്തെക്കുറിച്ചാണോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുന്നതിനെക്കുറിച്ചാണ്. തുടക്കത്തില്‍ സുഹൃത്തുക്കളുമായി വിവരങ്ങളും അഭിപ്രായങ്ങളും ഷെയര്‍ ചെയ്യുന്നതിനുള്ള ഒരു വേദിയായിട്ടാണ് എല്ലാവരും ഫെയ്‌സ് ബുക്കിനെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും സുഹൃത്തുക്കളെ തങ്ങളുടെ അക്കൗണ്ടിലേക്ക് ഫ്രണ്ട്‌സ് ആയി ചേര്‍ക്കുകയും ചെയ്തു. അങ്ങനെ ചിരിച്ചും കലഹിച്ചും മുന്നോട്ടു പോകുമ്പോഴാണ് ട്രെയിനുകളിലെ ടോയ്‌ലറ്റിലെ സാഹിത്യകാരന്മാര്‍ കൂട്ടത്തോടെ ഫെയ്‌സ് ബുക്കിലേക്കെത്തിയത്. അതോടെ എല്ലാം കൈവിട്ടു പോയി. ചീത്തവിളികളും ഗോഗ്വാവിളികളും മുഴങ്ങിത്തുടങ്ങി. തങ്ങള്‍ വിശ്വസിക്കുന്നതുമാത്രമാണ് ശരിയെന്നു ചിന്തിക്കുന്ന കുറെ രാഷ്ട്രീയ, മത അന്ധത ബാധിച്ചവര്‍കൂടി ഇവിടേക്കെത്തിയതോടെ എല്ലാം പൂര്‍ണമായി. ആരോഗ്യകരമായ വിമര്‍ശനം എന്നതു മറന്ന് എതിരഭിപ്രായം പറയുന്നവനെ...

പ്രണയത്തിന് കണ്ണുംമൂക്കുമുണ്ട്; പക്ഷേ, ജാതിയും മതവുമില്ല

Image
 നേരം പുലര്‍ന്നു വരുന്നതേയുള്ളു. തലസ്ഥാനനഗരിയിലേക്കുള്ള ബസില്‍ തിരക്ക് കുറവാണ്. ടൗണ്‍ പിന്നിട്ടു കഴിഞ്ഞപ്പോഴുള്ള സ്‌റ്റോപ്പില്‍ നിന്നും ഒരു പെണ്‍കുട്ടി ബസിലേക്ക് കയറി. കൂടെ ഒരു വലിയ ബാഗുമായി മധ്യവസ്‌കനായ പിതാവുമുണ്ട്.  ' ചേട്ടാ വിട്ടേക്കരുത്. ഞാന്‍ ഇറങ്ങാനുള്ളതാ.' മകള്‍ക്ക് ഇരിക്കാനായി സുരക്ഷിതമായ സീറ്റ് കണ്ണുകളാല്‍ തിരയുന്നതിന്റെ ധൃതിയില്‍ അയാള്‍ കണ്ടക്ടറോട് പറഞ്ഞു. സീറ്റിനടിയിലേക്ക് ബാഗു തിരുകി ഇറങ്ങവേ അയാള്‍ മകളോട് കണ്ണുകളാല്‍ യാത്രപറഞ്ഞു. ആ കണ്ണുകള്‍ അപ്പോള്‍ ബസിലെ ചെറിയ പ്രകാശത്തില്‍ അസാധാരണമായി തിളങ്ങുന്നുണ്ടായിരുന്നു. മകളെ പിരിയുന്നതിന്റെ വേദനയുടെ, കരുതലിന്റെ, സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ തിളക്കമായിരുന്നു അത്. ബസിനു പുറത്ത് ഉത്കണ്ഠയോടെ മകളെ എത്തിവലിഞ്ഞുനോക്കി അമ്മ നില്‍പുണ്ട്. അവരുടെ മുന്നോട്ടുള്ള ആഞ്ഞുനില്‍പു കണ്ടാല്‍ ഏതു നിമിഷവും അവരും ബസിനുള്ളിലേക്ക് കയറി മകളുടെ തൊട്ടടുത്ത് ഇരിപ്പുറപ്പിക്കുമെന്ന് തോന്നും. ബസ് മുന്നോട്ടെടുക്കവേ വിഷാദം കണ്ണുകളില്‍ നിറച്ച് മകള്‍ കൈയുയര്‍ത്തി അവര്‍ക്ക് യാത്രാമൊഴി നേര്‍ന്നു. ബസ് സ്‌റ്റോപ്പു വിട്ടിട്ടും അവള്‍ പിന്നിലേക്ക് ഇടയ്ക്കിടെ തി...

നമുക്കും കേഡറാകാം, അണികളെ പറഞ്ഞാല്‍കേള്‍പ്പിക്കാം(വരച്ചവരേല്‍ നിര്‍ത്താം)

 അടുത്ത സുഹൃത്തായ കോളേജധ്യാപകനെ അപ്രതീക്ഷിതസാഹചര്യത്തിലാണ് അന്നു രാത്രി കണ്ടുമുട്ടിയത്.  'എന്താ ഇവിടെ...ഇങ്ങനെ?' 'ഒരു ചെറിയ പാര്‍ട്ടി പരിപാടിയാ...' ' ഈ പാതിരായ്‌ക്കോ...മീറ്റിംഗ് ഇപ്പോഴാണോ...' ' മീറ്റിംഗ് ഒന്നുമല്ല...പാര്‍ട്ടീന്നുള്ള നിര്‍ദേശമനുസരിച്ചുള്ളതാ...വെളിപ്പെടുത്താനാവില്ല...'  'അങ്ങ് തിരുവനന്തപുരത്തു നിന്നുള്ള നിര്‍ദേശം വല്ലതുമാണോ.' കളിയാക്കലിന്റെ ടോണ്‍, ശബ്ദത്തില്‍ ആവോളം ചേര്‍ക്കാന്‍ മറന്നില്ല. ' ഏയ്...ലോക്കലില്‍ നിന്നുള്ളതാ...' ഗൗരവത്തോടെയുള്ള സുഹൃത്തേിന്റെ മറുപടി. പാര്‍ട്ടി നിര്‍ദേശം നടപ്പാക്കാന്‍ കിട്ടിയ അപൂര്‍വസൗഭാഗ്യത്തിന്റെ അഭിമാനം അയാളുടെ കണ്ണുകളില്‍ കാണാം. ' എങ്കില്‍ ശരി നടക്കട്ടെ...പകല്‍വെളിച്ചത്തില്‍ കാണാം...'  ഞാന്‍ മുന്നോട്ടു നീങ്ങവേ തന്നെ കാത്തുനില്‍ക്കുന്ന ചെറുഗ്രൂപ്പിന്റെയടുത്തേക്ക് അയാള്‍ മടങ്ങി. ഉന്നതബിരുദങ്ങളുള്ള നല്ല ചുറ്റുപാടുകളുള്ള വീട്ടിലെ അംഗമാണ് കക്ഷി. ഒത്തുചേര്‍ന്നുള്ള ചര്‍ച്ചകളിലെല്ലാം തന്റെ സംഘടനയെ ന്യായീകരിച്ചും പുകഴ്ത്തിയും സംസാരിക്കാന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നയാള്‍. യാഥാര്‍ത്ഥ്യങ്ങള്‍ക്...