പ്രണയത്തിന് കണ്ണുംമൂക്കുമുണ്ട്; പക്ഷേ, ജാതിയും മതവുമില്ല


 നേരം പുലര്‍ന്നു വരുന്നതേയുള്ളു. തലസ്ഥാനനഗരിയിലേക്കുള്ള ബസില്‍ തിരക്ക് കുറവാണ്. ടൗണ്‍ പിന്നിട്ടു കഴിഞ്ഞപ്പോഴുള്ള സ്‌റ്റോപ്പില്‍ നിന്നും ഒരു പെണ്‍കുട്ടി ബസിലേക്ക് കയറി. കൂടെ ഒരു വലിയ ബാഗുമായി മധ്യവസ്‌കനായ പിതാവുമുണ്ട്. 
' ചേട്ടാ വിട്ടേക്കരുത്. ഞാന്‍ ഇറങ്ങാനുള്ളതാ.' മകള്‍ക്ക് ഇരിക്കാനായി സുരക്ഷിതമായ സീറ്റ് കണ്ണുകളാല്‍ തിരയുന്നതിന്റെ ധൃതിയില്‍ അയാള്‍ കണ്ടക്ടറോട് പറഞ്ഞു. സീറ്റിനടിയിലേക്ക് ബാഗു തിരുകി ഇറങ്ങവേ അയാള്‍ മകളോട് കണ്ണുകളാല്‍ യാത്രപറഞ്ഞു. ആ കണ്ണുകള്‍ അപ്പോള്‍ ബസിലെ ചെറിയ പ്രകാശത്തില്‍ അസാധാരണമായി തിളങ്ങുന്നുണ്ടായിരുന്നു. മകളെ പിരിയുന്നതിന്റെ വേദനയുടെ, കരുതലിന്റെ, സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ തിളക്കമായിരുന്നു അത്. ബസിനു പുറത്ത് ഉത്കണ്ഠയോടെ മകളെ എത്തിവലിഞ്ഞുനോക്കി അമ്മ നില്‍പുണ്ട്. അവരുടെ മുന്നോട്ടുള്ള ആഞ്ഞുനില്‍പു കണ്ടാല്‍ ഏതു നിമിഷവും അവരും ബസിനുള്ളിലേക്ക് കയറി മകളുടെ തൊട്ടടുത്ത് ഇരിപ്പുറപ്പിക്കുമെന്ന് തോന്നും. ബസ് മുന്നോട്ടെടുക്കവേ വിഷാദം കണ്ണുകളില്‍ നിറച്ച് മകള്‍ കൈയുയര്‍ത്തി അവര്‍ക്ക് യാത്രാമൊഴി നേര്‍ന്നു. ബസ് സ്‌റ്റോപ്പു വിട്ടിട്ടും അവള്‍ പിന്നിലേക്ക് ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. മാതാപിതാക്കളെ പിരിയുന്നതിന്റെ സങ്കടത്തിലാണെന്ന് കരുതിയിരിക്കവെ പെട്ടെന്ന് ഒരു പയ്യന്‍ പിന്നില്‍ നിന്ന് മുന്നിലേക്ക് ധൃതിയില്‍ എണീറ്റുപോയി. അവനെ കണ്ടതും പെണ്‍കുട്ടി സീറ്റീന്റെ അരികിലേക്ക് ഒതുങ്ങി. അവന്‍ അവിടെയിരുന്നു. ഇഷ്ടം പോലെ സീറ്റ് ബസിലുണ്ടല്ലോ പിന്നെന്തിനാണ് അവന്‍ അവിടെ പോയിരിക്കുന്നതെന്ന് ചിന്തിക്കവേ അവര്‍ ചിരിയും കളിയും തുടങ്ങിക്കഴിഞ്ഞിരുന്നു. ഇത്തിരിനേരത്തിനുള്ളില്‍ അവര്‍ ഈച്ചയും ചക്കരയുമായി. അവരിരുവരും നേരത്തെ തന്നെ പ്ലാന്‍ ചെയ്ത് യാത്ര തിരിച്ചവരാണെന്ന് വ്യക്തം. മകള്‍ ഒറ്റയ്ക്കുപോകുന്നതിന്റെ സങ്കടത്തില്‍ നെഞ്ചുപിടച്ചിലോടെ നിന്ന അപ്പനെയും അമ്മയെയും ഓര്‍ത്തപ്പോള്‍ സഹതാപമല്ല ചിരിയാണ് വന്നത്.

തുടര്‍ന്നു വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://lokamalayalee.com/reflections/love-has-no-caste-or-religion/

Comments

Popular posts from this blog

വേങ്ങത്താനം വെള്ളച്ചാട്ടം: പാറക്കെട്ടുകളിലെ വിസ്മയകാഴ്ച

കെഎസ്ആര്‍ടിസിയെക്കുറിച്ചാണ്…പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം…എന്നാലും…

മരണത്തിന്റെ വാതില്‍ സ്വയം തുറക്കരുത്...