കണക്കു ക്ലാസിലെ നുള്ളും...നീറ്റലും...ആനമുട്ടയും

 


കണക്കു പഠിക്കാത്തവനൊന്നും ജീവിതത്തില്‍ രക്ഷപ്പെടില്ലെന്നാണ് പൊതുവേ പറയാറ്. ഭദ്രന്റെ സിനിമയായ സ്ഫടികത്തില്‍ തിലകന്റെ കണക്കുമാഷ് ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി അത് അടിവരയിട്ട് പറഞ്ഞു കൊടുത്തു. അങ്ങനെ കണക്കു പഠനത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ മലയാളിയുടെ മനസില്‍ ഓടിയെത്തുന്നത് തിലകന്റെ കണക്കുമാഷിന്റെ മുഖമായി. ഭൂമി കറങ്ങുന്നതു മാത്തമാറ്റിക്‌സിലാണെന്നാണ് അങ്ങേരു പറഞ്ഞുവെച്ചത്. ദൈവം ഏറ്റവും മികച്ച ഒരു മാത്തമാറ്റിക്‌സുകാരനാണെന്ന് ആരോ എവിടെയോ എഴുതിയതും ഓര്‍ക്കുന്നു.

പക്ഷേ, സ്‌കൂളിലേക്ക് പോകുന്ന ഏതൊരു പിള്ളേരോടും ചോദിക്കൂ. കണക്കെന്താണെന്ന് അവരു പറഞ്ഞു തരും. കണക്കെന്നു കേള്‍ക്കുമ്പോഴേ അവരുടെ നെറ്റി ചുളിയും. ആളെ കുഴപ്പിക്കാന്‍ മാത്രം എന്താണ് കണക്കില്‍ ഒളിച്ചിരിക്കുന്നത്. സ്‌കൂള്‍ പഠനകാലത്ത് കുട്ടികളുടെ ബാലികേറാമലയാണ് കണക്ക്. കണക്കില്‍ തപ്പിത്തടഞ്ഞും മുടന്തിയിഴഞ്ഞുമാണ് ഒട്ടുമിക്കവരും സ്‌കൂള്‍ ജീവിതം തള്ളിനീക്കുന്നത്. പത്താം ക്ലാസു കഴിഞ്ഞ് തുടര്‍പഠനത്തിനായി കണക്ക് ഒഴിവാക്കുമ്പോഴാണ് പലരും ശ്വാസം നേരാംവണ്ണം വിടുന്നത്.

ഒന്നാം ക്ലാസുമുതലുള്ള പത്തുവര്‍ഷം ഈയുള്ളവന്റെ കണക്ക് ക്ലാസുകള്‍ ഇന്നും ഒരു ദു:സ്വപ്നംപോലെയാണ്. പത്താം ക്ലാസില്‍ കണക്ക് ഫസ്റ്റ് പേപ്പറിന് 11ഉം സെക്കന്‍ഡ് പേപ്പറിന്് ആറും മാര്‍ക്കോടെ സൂദീര്‍ഘമായ കണക്കു ജീവിതത്തിന് അന്ത്യം കുറിച്ചു. ഇന്ന് പിള്ളേരോട് കണക്കു പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള ഒരു വകയായി അത് മാറി. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ആ പതിനേഴ് മാര്‍ക്ക് എങ്ങനെ കിട്ടിയെന്നത് അത്ഭുതമായി തുടരുന്നു.


(തുടര്‍ന്നു വായിക്കുന്നതിനായി ലിങ്കില്‍ ക്ലിക്കില്‍ ചെയ്യുക)

കണക്കു ക്ലാസിലെ നുള്ളും…നീറ്റലും…ആനമുട്ടയും


Comments

Popular posts from this blog

വേങ്ങത്താനം വെള്ളച്ചാട്ടം: പാറക്കെട്ടുകളിലെ വിസ്മയകാഴ്ച

കെഎസ്ആര്‍ടിസിയെക്കുറിച്ചാണ്…പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം…എന്നാലും…

മരണത്തിന്റെ വാതില്‍ സ്വയം തുറക്കരുത്...