മരണത്തിന്റെ വാതില്‍ സ്വയം തുറക്കരുത്...
മരണം... അത് അപ്രതീക്ഷിതമായി നമ്മെ പുണരാന്‍ എത്തുന്നവനാണ്. അവന്റെ കെട്ടിപ്പിടുത്തം നമുക്ക് ഒഴിവാക്കാനുമാവില്ല. പക്ഷേ, അങ്ങോട്ടുചെന്ന് മരണത്തെ പുണരുന്നവരുണ്ട്. ആത്മഹത്യ ...അത് ഒന്നിനുമൊരു പരിഹാരമല്ല എന്ന പതിവു വാചകം തട്ടി നമുക്കു മാറി നില്‍ക്കാം. എന്നാല്‍ അതിനു തുനിയുന്നവന്റെ അപ്പോഴത്തെ മാനസികാവസ്ഥ എന്തായിരിക്കും. മറുപുറത്തെന്താണെന്നറിയാതെ മരണമെന്ന വാതില്‍ തുറക്കുമ്പോള്‍....ഹോ...ഇരുട്ടത്തിരുന്നു പറഞ്ഞിട്ടു പേടിയാകുന്നു. അതുപോട്ടെ...കഴിഞ്ഞദിവസം ഒരു മരണവീട്ടിലെത്തിയപ്പോള്‍ പിന്നാമ്പുറത്തു നിന്നിരുന്നവരുടെ അടക്കം പറച്ചിലുകള്‍ ഇങ്ങനെ:
'അവനിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ...'
'പൈസയ്ക്കു ബുദ്ധിമുട്ടുണ്ടേല്‍ നമ്മളൊക്കെയല്ലേ ഇവിടെയുള്ളത്...എല്ലാരും സഹായിക്കില്ലേ...'
'പറഞ്ഞിട്ടു കാര്യമില്ല...ഓരോരുത്തന്മാരുടെ കാര്യം...'
'എന്തെങ്കിലും അറിഞ്ഞാലല്ലേ നമ്മള്‍ക്കും ഒന്നുസഹായിക്കാന്‍ പറ്റൂ...'
'ങാ...അവന്റെ വിധി...അല്ലാണ്ടെന്തു പറയാന്‍...'
കാതകലം കടക്കുന്നതിനു മുന്നേ തന്നെ അവരുടെ സംഭാഷണം മഴയെക്കുറിച്ചും, തെരഞ്ഞെടുപ്പിനെക്കുറിച്ചുമൊക്കെയായി. മരിച്ചുകിടക്കുന്നവനെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി, കടംവാങ്ങിയ കാശു തിരിച്ചുകൊടുക്കാത്തതിന് തെറിവിളിച്ചവനാണ് സഹതാപവാക്കുകള്‍ ചൊരിഞ്ഞവരിലൊരുവന്‍.
മോശമല്ലാത്ത സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌കന്റെ മരണമാണ്. ആത്മഹത്യയായിരുന്നു. പുലര്‍ച്ചെ തൊട്ടടുത്തുള്ള മരത്തില്‍ തൂങ്ങിനില്‍ക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത മക്കളും ഭാര്യയും. സാമ്പത്തിക ബുദ്ധിമുട്ടാണേ്രത കാരണം.
(തുടര്‍ന്നുള്ള വായനയ്ക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യുക)

Comments
Post a Comment