കെഎസ്ആര്‍ടിസിയെക്കുറിച്ചാണ്…പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം…എന്നാലും…
കഴിഞ്ഞദിവസം ഒരു സ്വകാര്യബസില്‍ കയറിയപ്പോള്‍ കണ്ടക്ടറെ നല്ല പരിചയം. അയാളുടെ ചുറുചുറുക്കോടെയുള്ള ജോലിയും യാത്രക്കാരെ ഇടിച്ചു കയറ്റികൊണ്ടുപോകാനുള്ള നയവുമാണ് ശ്രദ്ധിക്കാന്‍ കാരണം. എന്റെയടുത്തു വന്നപ്പോള്‍ അങ്ങേര്‍ക്കു ചെറിയൊരു ചമ്മല്‍....ഒന്നുകൂടി റിവൈന്‍ഡ് ചെയ്തു നോക്കി... എവിടെവെച്ചാണ് പരിചയം. ഈ ബസില്‍ അയാളെ അങ്ങനെ കണ്ടിട്ടില്ല. പെട്ടെന്നാണ് മിന്നിയത്. കക്ഷി കെഎസ്ആര്‍ടിസിബസിലെ കണ്ടക്ടറായിരുന്നു. കോട്ടയത്തിനു പതിവായി പൊയ്‌ക്കൊണ്ടിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയിലെ കണ്ടക്ടര്‍.
അക്കാലത്ത് ഇയാളുമായിട്ട് ചെറിയ ഒരു തര്‍ക്കവുമുണ്ടായി. കോട്ടയത്തിനടുത്ത് എനിക്കിറങ്ങാനുള്ള സ്‌റ്റോപ്പായ എസ്എച്ച് മൗണ്ടില്‍ വണ്ടി നിര്‍ത്തില്ല. അവിടെ സ്റ്റോപ്പില്ലെന്നാണ് ഇങ്ങേര് പറയുന്നത്. ഞാന്‍ പലവട്ടം ബലംപ്രയോഗിച്ചെന്ന മട്ടിലാണ് അവിടെ ഇറങ്ങിയിരുന്നത്. ഒരു ദിവസം രാവിലെ പാലായില്‍ നിന്നു കയറി സീറ്റിലിരുന്നപ്പോള്‍ ഈ കണ്ടക്ടറും ഡ്രൈവറുംകൂടി എന്റെയടുത്തുവന്ന് പറഞ്ഞു എസ്എച്ച് മൗണ്ടില്‍ ഇറങ്ങാനായിട്ടാണെങ്കില്‍ ഇതില്‍ കയറേണ്ട. അവിടെ സ്റ്റോപ്പുണ്ടല്ലോ എന്നായി ഞാന്‍. വഴങ്ങാതെ അവരും. ഇറങ്ങിപ്പോകാനുള്ള ചമ്മലു കാരണം ഞാന്‍ അവിടെ ഇരുന്നു. അന്ന് എസ്എച്ച് മൗണ്ടില്‍ വണ്ടി നിര്‍ത്തിയില്ല. നാഗമ്പടത്താണ് പോയി ഇറങ്ങിയത്.
ഞങ്ങളുടെയടുത്താണോ ഇവന്റെ കളിയെന്ന മട്ടില്‍ ഡ്രൈവറും കണ്ടകട്‌റും പുച്ഛരസത്തോടെ നോക്കി. ബസിറങ്ങി പിന്നിലേക്ക് നടക്കുമ്പോള്‍ അമര്‍ഷവും നിരാശയും അപമാനവും ഉള്ളില്‍ തിളച്ചു. അത് സ്വാഭാവികമല്ലേ. വൈകുന്നേരം മടങ്ങുന്നത് സ്വകാര്യ ബസിനാണ്. അവര്‍ ഓഫീസിനു മുന്നില്‍ വണ്ടി നിര്‍ത്തി കയറ്റും. സ്ഥിരം യാത്രയായതുകൊണ്ട് ഡിസ്‌കൗണ്ടും. ആ സ്ഥാനത്താണ് നഷ്ടത്തിലോടുന്ന, എന്റെ കൂടി നികുതിപ്പണം കൊണ്ട് ഓടുന്ന ആനവണ്ടിക്കാരുടെ ഹുങ്ക്. ഡിടിഒയ്ക്ക് നേരിട്ട് പരാതികൊടുത്ത് പിറ്റേന്നു മുതല്‍ സ്‌റ്റോപ്പില്‍ വണ്ടി നിര്‍ത്താന്‍ തുടങ്ങിയെന്നത് കഥയുടെ ബാക്കി.
ഈ കഥയിലെ നായകനാണ് ഇപ്പോള്‍ സ്വകാര്യബസിലെ കണ്ടക്ടര്‍.
(തുടര്‍ന്നുള്ള വായനയ്ക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യുക)
കെഎസ്ആര്‍ടിസിയെക്കുറിച്ചാണ്…പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം…എന്നാലും…

Comments
Post a Comment