പിള്ളേരെ തടയരുത്....അവര്‍ മുന്നോട്ടു വരട്ടെ...
ചെറുപ്പകാലത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വലുതാകുമ്പോ കറങ്ങുന്ന കേസരയിലിരിക്കാന്‍ പറ്റിയ ഒരു ജോലി. വലിയ ഓഫീസ് റൂം. നീളത്തിലുള്ള മേശ..അതിന്റെ പിന്നിലങ്ങനെ കസേരയുടെ കൈപിടിയില്‍ കൈകുത്തി തലപിന്നിലേക്ക് ചായ്ച്ച് കറങ്ങിത്തിരിഞ്ഞ് ...അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് സുന്ദരിയായ സെക്രട്ടറിക്ക് ലെറ്റര്‍ ഡ്രാഫ്റ്റ് ചെയ്യുന്നതിനുള്ള പോയിന്റുകള്‍ പറഞ്ഞു കോടുക്കുക. ..ഹാ...ഈ മനോഹര സ്വപ്‌നം അന്നത്തെ തലമുറയില്‍ ഒട്ടുമിക്കവരും തന്നെ കണ്ടിട്ടുണ്ട്. അതിനു കാരണവുമുണ്ട്. അന്നു കാണുന്ന സിനിമകളിലും വായിക്കുന്ന നോവലുകളിലുമെല്ലാം നായകന്റെയും വില്ലന്റെയും പ്രധാന ഇരിപ്പിടം ഈ കറങ്ങുന്ന കസേരയായിരുന്നു. മിക്ക സിനിമയിലും വില്ലന്റെ ഇന്‍ട്രോ സീന്‍ കറങ്ങുന്ന കസേരയില്‍ ചുണ്ടത്ത് കടിച്ചു പിടിച്ച പൈപ്പും ഒരു കില്ലാഡി ചിരിയുമായങ്ങനെ കറങ്ങിവരുന്നതാണ്. ജോസ്പ്രകാശിനും മറ്റും കറങ്ങുന്ന കസേരയില്‍ നിന്ന് എണീല്‍ക്കാന്‍ നേരമുണ്ടായിരുന്നില്ല. ഇനി ഇടയ്‌ക്കെങ്ങാനും എണീറ്റാലോ അത് സ്റ്റണ്ടിനായിരിക്കും. അതിനുമുണ്ട് ബ്രാന്‍ഡഡ് സ്റ്റൈല്‍. ഓവര്‍ കോട്ടിന്റെ രണ്ടും തുമ്പും പിന്നിലോട്ട് മാറ്റി എളിക്ക് രണ്ടു കൈയും കുത്തിയുള്ള ഒരു നില്‍പുണ്ട്. ഒരു കാലത്ത് തിയേറ്ററുകളെ ത്രസിപ്പിച്ച സ്റ്റൈലുകളാ ഇതൊക്കെ.
ങാ..അതൊക്കെ പോട്ടെ..നമ്മളു പറഞ്ഞുവന്നത് കസേരയുടെയും ഓഫീസിന്റെയുമൊക്കെ കാര്യമാണ്. ഇന്ന് ഓഫീസുകളുടെ സെറ്റപ്പെല്ലാം മാറി. അതുപിന്നെ, ഇന്ന് കമ്പനികളില്‍ മാനേജര്‍ പോസ്റ്റില്ലല്ലോ...പകരം ടീം ലീഡറാണ്. അതിപ്പോ ടീമിലെ എല്ലാവരും കൂടി നാല് കേസര വലിച്ചിട്ട് വട്ടത്തിലിരിക്കുന്നു. കസേര കിട്ടിയവന്‍ കേസരയില്‍, അല്ലാത്തവന്‍ നിലത്തുവേണമെങ്കിലും ഇരിക്കും.... അതാണ് സ്റ്റൈല്‍. ചുരുക്കിപ്പറഞ്ഞാല്‍ ഓഫീസറുടെ കാബിനിലേക്ക് മേ ഐ കമിന്‍ സാര്‍...എന്ന് കൊട്ടിക്കയറി കയറുന്ന കാലം പോയി. എന്തിനേറെ പറയുന്നു രണ്ടു നേരമുള്ള ചായയും കടിയും വരെ നിന്നു. പകരം സോഫ്റ്റ് ഡ്രിങ്‌സും ബര്‍ഗറുമായി.
(തുടര്‍ന്നുള്ള വായനയ്ക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യുക)
പിള്ളേരെ തടയരുത്….അവര്‍ മുന്നോട്ടു വരട്ടെ…

Comments
Post a Comment