നമുക്കും കേഡറാകാം, അണികളെ പറഞ്ഞാല്‍കേള്‍പ്പിക്കാം(വരച്ചവരേല്‍ നിര്‍ത്താം)
അടുത്ത സുഹൃത്തായ കോളേജധ്യാപകനെ അപ്രതീക്ഷിതസാഹചര്യത്തിലാണ് അന്നു രാത്രി കണ്ടുമുട്ടിയത്.
'എന്താ ഇവിടെ...ഇങ്ങനെ?'
'ഒരു ചെറിയ പാര്‍ട്ടി പരിപാടിയാ...'
' ഈ പാതിരായ്‌ക്കോ...മീറ്റിംഗ് ഇപ്പോഴാണോ...'
' മീറ്റിംഗ് ഒന്നുമല്ല...പാര്‍ട്ടീന്നുള്ള നിര്‍ദേശമനുസരിച്ചുള്ളതാ...വെളിപ്പെടുത്താനാവില്ല...'
'അങ്ങ് തിരുവനന്തപുരത്തു നിന്നുള്ള നിര്‍ദേശം വല്ലതുമാണോ.' കളിയാക്കലിന്റെ ടോണ്‍, ശബ്ദത്തില്‍ ആവോളം ചേര്‍ക്കാന്‍ മറന്നില്ല.
' ഏയ്...ലോക്കലില്‍ നിന്നുള്ളതാ...'
ഗൗരവത്തോടെയുള്ള സുഹൃത്തേിന്റെ മറുപടി. പാര്‍ട്ടി നിര്‍ദേശം നടപ്പാക്കാന്‍ കിട്ടിയ അപൂര്‍വസൗഭാഗ്യത്തിന്റെ അഭിമാനം അയാളുടെ കണ്ണുകളില്‍ കാണാം.
' എങ്കില്‍ ശരി നടക്കട്ടെ...പകല്‍വെളിച്ചത്തില്‍ കാണാം...'
ഞാന്‍ മുന്നോട്ടു നീങ്ങവേ തന്നെ കാത്തുനില്‍ക്കുന്ന ചെറുഗ്രൂപ്പിന്റെയടുത്തേക്ക് അയാള്‍ മടങ്ങി.
ഉന്നതബിരുദങ്ങളുള്ള നല്ല ചുറ്റുപാടുകളുള്ള വീട്ടിലെ അംഗമാണ് കക്ഷി. ഒത്തുചേര്‍ന്നുള്ള ചര്‍ച്ചകളിലെല്ലാം തന്റെ സംഘടനയെ ന്യായീകരിച്ചും പുകഴ്ത്തിയും സംസാരിക്കാന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നയാള്‍. യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ടുള്ള മനോഭാവം പലപ്പോഴും അലോസരം സൃഷ്ടിക്കാറുമുണ്ട്. ഏതോ നാലാം ക്ലാസുകാരന്‍ നേതാവു നയിക്കുന്ന തുക്കടാ കമ്മിറ്റിയുടെ നിര്‍ദേശമാണ് അങ്ങേര് ശിരസാവഹിച്ചു നടപ്പാക്കാന്‍ പോകുന്നത്. സന്ദേശം സിനിമയില്‍ ശങ്കരാടിയുടെ അധ്യക്ഷതയില്‍ ചേരുന്ന കമ്മിറ്റിയാണ് അപ്പോള്‍ മനസിലേക്ക് ഓടിയെത്തിയത്. തങ്ങള്‍ സംസാരിക്കുന്നതും നടപ്പാക്കുന്നതും എന്തോ മഹത്തായ കാര്യമെന്ന ചിന്തയിലാണ് ഇത്തരക്കാര്‍. വിവേകത്തിന്റെയും വീണ്ടുവിചാരത്തിന്റെ വാതിലുകള്‍ അവിടെ കൊട്ടിയടച്ചിരിക്കുകയാണ്.
(തുടര്‍ന്നു വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക)
https://lokamalayalee.com/opinion/we-too-can-become-cadres/
Comments
Post a Comment